Monday, 18 December 2006

എന്റെ പ്രിയ സ്നേഹിതക്ക്‌....


സ്നേഹത്തിന്റെയും പ്രതീക്ഷയുടെയും നറുമലരുകള്‍ വാരിവിതറി, എനിന്നില്‍നിന്നുമകന്നുപോയ എന്റെ പ്രിയ സ്നേഹിതക്ക്‌, 

നിന്നെ മറക്കുവാന്‍ കഴിയില്ലന്നുകരുതിയ ഒരോനാളും, ഞാന്‍ നിന്നെ എന്റെ ജീവിതത്തിലേക്കും പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഒരു പരല്‍മീന്‍ കണക്കെ വഴുതിമാറിയ  പ്രിയതമാക്കായ്‌ നേരാന്‍ നന്മകള്‍ മാത്രം. ജീവിതത്തില്‍ ആശിച്ചിട്ടുള്ളതെല്ലാം ലഭിച്ചിട്ടുള്ള  എനിക്ക്, നീ ഒരു മാറ്റത്തിന്റെ വഴി തുറന്നുതന്നു...
ആ മാറ്റത്തിന്റെ അനന്തമായ അന്ജതയിലേക്ക്, ഭുതകലതിന്റെ മധുരസ്മരണയുടെ മാറാപ്പും തുക്കി എന്റെ യാത്ര പുനരാരംഭിക്കട്ടെ. സുഹൃത്തേ, എന്നും നീയെനിക്ക് പ്രിയങ്കരിയയിരുന്നു, നിന്റെ കണ്ണുകള്‍ എന്റെ ജീവിതത്തിലെ വിരഹത്തിന്റെ വഴിതെളിച്ചു.

എന്നെ, എന്നെക്കാളുംമറിയുന്ന എന്റെ മനസ്, എന്നെ ഈ പ്രക്ഷുസ്ഥവസ്ഥയില്‍ നിന്നും കരപിടിച്ച്‌കയറ്റുമെന്നും ഞാന്‍ വിശ്വസിക്കുന്നു.   ഞാന്‍ നിന്നെ ഏതെങ്കിലും തരത്തില്‍ വേദനപ്പിചിരുന്നങ്കില്‍, അതിനെല്ലാം ഞാന്‍ ആത്മാര്‍ഥമായി ക്ഷമ  ചോദിക്കുന്നു. നാണയത്തിന്റെ ഇരുപുറമെന്നപോലെ ആചാര്യയുടെ മധുരസ്മരണയില്‍ നീയെന്നും ഓര്‍മിക്കപെടട്ടെ.

ജീവിതത്തിന്റെ കഷ്ട്ടപാടുകളില്‍നിന്നെല്ലാം ഒരു ചിത്രശലഭത്തെപ്പോലെ പാറിപറന്നു നടന്ന എനിക്ക്, നിന്നെയൊരു സാധാരണക്കാരിയായി കാണാന്‍ കഴിയുന്നില്ലല്ലോ? നിന്നോട് ചെയ്ത അപരധമെന്തെന്നു എന്നുമെനിക്കറിയില്ല. പക്ഷെ നീയെന്നും എന്റെ നല്ല സുഹൃത്തായിരുന്നു,


പൂര്‍ണ്ണമായും ഒരു നല്ല സുഹൃത്ത്  മാത്രം....   

Sunday, 10 December 2006

ലക്ഷ്യങ്ങള്‍ നിര്‍വചിക്കുക...

ജീവിതത്തിന്റെ ലക്ഷ്യമെന്ത് ? അര്‍ത്ഥമെന്ത്? മൈലുകള്‍ താണ്ടി ഇവിടെയെത്തി നില്‍ക്കുന നിനക്ക് ഒരു ലക്ഷ്യവും ഇല്ലാന്നോ? ജീവിതം ഒരു മഹാസാഗരം ആണന്നും അതില്‍ ക്ഷ്യമില്ലത്തവന്‍ കപ്പിത്തനില്ലാത്ത കപ്പലാനെന്ന തിരിച്ചറിവില്‍ ചുറ്റിനുമുള്ള മഹാന്‍മാരുടെ പാതകള്‍ പിന്തുടരേണ്ടിയിരിക്കുന്നു...


എന്റെ ജീവിത നൌക ഈ മഹാനഗരമാകുന്ന തുറമുഖത്തില്‍ എത്തിനില്‍ക്കുന്നുവെന്നത്  ആശ്ചര്യജനകം തന്നെ. ഗ്രാമത്തില്‍നിന്നും മഹാനഗരത്തിലെക്കുള്ള  യാത്രയില്‍  ജീവിതാനുഭവങ്ങളുടെ കാഴ്ചകള്‍ എന്നെ വേട്ടയടുന്നുവോ? 

വര്‍ണപകിട്ടുള്ള ഉടയാടകളും ചായക്കുട്ടുകളാല്‍ വദന സൌദ്ധര്യവും വര്‍ധിപ്പിച്ചും, രാവെന്നോ പകലെന്നോ വെത്യാസമില്ലാതെ വഴിവക്കില്‍ കാത്തുനില്‍ക്കുന്ന ആ തെരുവ് വേശ്യക്കും കാണില്ലേ അവരുടെതായ ജീവിത ലക്ഷ്യങ്ങള്‍? 
    വഴിവക്കില്‍ വിശന്നുകരയുന്ന ആ ചെറു ബാല്യം. യാച്ചനാഭാവത്തില്‍ നീട്ടിയിരിക്കുന്ന ചെറു കരങ്ങല്‍ക്കുമുണ്ടാകുമോ ജീവിത ലക്ഷ്യങ്ങള്‍??? ബാല്യത്തിന്റെ ഉത്സാഹവും ഉണര്‍വും തട്ടിയെടുത്ത്, പ്രോമാത്യുസിന്റെ കരള്‍ കൊത്തികീറാന്‍ വന്നിരിക്കുന്ന ആ കഴുകനെപ്പോലെ , സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക് വേണ്ടി കഠിനവേലയെടുപ്പിക്കുന്ന അതികയകന്മാര്‍...

ഹോ ! ഈ ലോകം എത്ര ക്രുരം !!! 

ഞാനും  ലോകത്തിന്റെ ഒരു കണ്ണിയല്ലേ? എനിക്കും ഒരു ബാഷ്പമായി ലോകത്തോട്‌ അലിഞ്ഞുചേരാന്‍ പറ്റുമോ? പറ്റുമായിരിക്കും, അതല്ലെജീവിതം ?? 
സഹപാഠികളോട് അല്‍പ സ്വല്പം കുസൃതികളും കാട്ടി, സഹോദരനോട് വഴക്കുകൂടിയും നടന്ന ഞാന്‍ മാറ്റത്തിന്റെ പാതയിലാണെന്ന സത്യം എന്നെ 
അത്ഭുതപ്പെടുത്തുന്നു !!(?)

ഇത് ഒരു ലക്ഷ്യ നിര്‍വച്ചനത്തിനുള്ള സമയമാണ് . അതുകഴിഞ്ഞാല്‍ അതില്‍ ഉറച്ചുനില്‍ക്കുക.അതിന്റെ ഫലപ്രാപ്തിക്കായി  കഠിനമായി യത്നിക്കുക. അല്ലായെങ്കില്‍ നാളെ നീയും ആ    കുട്ടിലടച്ചിരിക്കുന്ന  തത്തയെപോലെ,


"എല്ലാം കേട്ട്, എല്ലാം അറിഞ്ഞും എന്നാല്‍ ഒന്നിനും കഴിയാതെ....."